എം.ഇ.ടിയിൽ വിജ്ഞാനീയ - ക്വിസ് മത്സരം

മണ്ണാർക്കാട്: വിദ്യാർത്ഥികളുടെ അറിവും വൈദഗ്ധ്യവും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ എം ഇ ടി ഇ എം എച്ച്എസ് എസ് "വിജ്ഞാനിയ " ഇൻറർ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പ്രൊഫ.സാബു ഐപ്പ് ക്വിസ് മാസ്റ്റർ ആകുന്ന മണ്ണാർക്കാട് ഉപജില്ലാതല എൽ പി വിഭാഗം മത്സരം ജനുവരി 18 നും ശ്രീ മൃദുൽ എം മഹേഷ്(Consultant Quizzician) ക്വിസ് മാസ്റ്റർ ആകുന്ന പാലക്കാട് ജില്ലയിലെ യുപി, എച്ച്എസ് വിഭാഗം വിദ്യാർത്ഥികൾക്കായുള്ള മത്സരം ജനുവരി 22 നും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും. എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 5000 രൂപ , രണ്ടാം സ്ഥാനം 3000 രൂപ,  മൂന്നാം സ്ഥാനം 1000 രൂപ കാഷ് അവാർഡ് നൽകുന്നതാണ്.  യുപി, എച്ച്എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന്  10000 രൂപ, രണ്ടാം സ്ഥാനം 5000 രൂപ, മൂന്നാം സ്ഥാനം 2000 രൂപ കാഷ് അവാർഡ് നൽകുന്നതാണ്. കൂടാതെ വിജയികളാകുന്ന ടീമിന് ചാമ്പ്യൻസ് ട്രോഫി, സർട്ടിഫിക്കറ്റ് ഓഫ് അച്ചീവ്മെൻ്റ്  എന്നിവയും പങ്കെടുക്കുന്ന എല്ലാ ടീമിനും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നൽകുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ള സ്കൂളുകൾ കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ അധികൃതരുമായി ബന്ധപ്പെടുക. ഫോൺ: 6282633060, 7012154613

Post a Comment

Previous Post Next Post