അമ്മയും മകനും മരിച്ച നിലയിൽ

പട്ടാമ്പി: അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ചെറുകോട് ഇലപ്പുള്ളി മുഖില (62), മകൻ കൊച്ചു എന്ന് വിളിക്കുന്ന നിഷാന്ത് ( 39) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖിലയുടെ മൃതദേഹം ഹാളിലും നിഷാന്തിന്റേത് കിടപ്പുമുറിയിലും ആയിരുന്നു. വല്ലപ്പുഴയില്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. 

നിഷാന്ത് കഴിഞ്ഞ പത്ത് വർഷമായി പലതരം കച്ചവടങ്ങള്‍ നടത്തി വരികയായിരുന്നു. എന്നാല്‍ വിവിധ പ്രതിസന്ധികള്‍ മൂലം ആ ബിസിനസുകളൊന്നും വിജയിച്ചില്ല. എറണാകുളത്ത് നടത്തിയിരുന്ന കൂള്‍ബാർ പത്ത് ദിവസം മുമ്പാണ് അടച്ചുപൂട്ടിയത്. സാമ്ബത്തിക പ്രതിസന്ധിയാകാം മരണകാരണം എന്നാണ് പട്ടാമ്പി പൊലീസിന്റെ നിഗമനം.ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ട് നല്‍കും. നിഷാന്തിന്റെ മൂത്ത സഹോദരൻ ബിസിനസ് കേന്ദ്രീകരിച്ച്‌ അഹമ്മദാബാദില്‍ ആണ് താമസം.
Previous Post Next Post

نموذج الاتصال