മലപ്പുറം: കൊണ്ടോട്ടി കൊളത്തൂർ നീറ്റാണിമലിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു. നീറ്റാണിമ്മൽ സ്വദേശി അലവിക്കുട്ടിയാണു മരിച്ചത്. കരിങ്കൽ കയറ്റി വന്ന ലോറി അദ്ദേഹത്തിന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടം. കരിങ്കൽ കയറ്റി വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. അലവിക്കുട്ടി നിസ്ക്കാരം കഴിഞ്ഞു വരുമ്പോഴാണ് അപകടത്തിൽ പെട്ടത്. ഏറെ നേരം ലോറിക്കടിയിൽ കുടങ്ങിക്കിടന്നു. ഒടുവിൽ അഗ്നിശമന സേന എത്തിയാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ
പാലക്കാട് പനയമ്പാടത്തും സമാനമായ രീതിയിൽ അപകടം സംഭവിച്ചിരുന്നു. സിമൻ്റ് ലോറി പതിച്ച് 4 വിദ്യാർത്ഥിനികൾ മരിച്ചിരുന്നു. അതിൻ്റെ ഞെട്ടൽ മാറും മുമ്പാണ് ദനയീയമായ മറ്റൊരു അപകടം കൂടി സംഭവിക്കുന്നത്
Tags
kerala