50 കിലോ ചന്ദനവുമായി മൂന്നുപേർ പിടിയിൽ

അഗളി: പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിൽ 50 കിലോ ചന്ദനവുമായി മൂന്നുപേരെ പിടികൂടി. താവളംസ്വദേശി യൂസഫ് (44), ആനക്കട്ടി സ്വദേശികളായ വിജയകുമാർ (41), രങ്കൻ (44) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് ചന്ദനംകടത്താൻ ഉപയോഗിച്ചിരുന്ന ബൈക്കും പിടികൂടി.

മണ്ണാർക്കാട് ഡി.എഫ്.ഒ. അബ്ദുൽ ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചന്ദനം പിടികൂടിയത്. രണ്ടുദിവസംമുൻപ് മണ്ണാർക്കാട് സ്വദേശി അബ്ബാസ് (30), തമിഴ്നാട് ആനക്കട്ടി സ്വദേശി ശേഖർ (40) എന്നിവരെ ഓട്ടോറിക്ഷയിൽ ചന്ദനം കടത്തിയതിന് പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തെത്തുടർന്നാണ് താവളത്തെ യൂസഫിന്റെയും ആനക്കട്ടി തൂവയിൽ വിജയകുമാറിന്റെയും രങ്കന്റെയും വീടുകൾ പരിശോധിച്ചത്.

അട്ടപ്പാടിയിൽ ചന്ദനക്കടത്ത് വ്യാപകമായതിനെത്തുടർന്നാണ് മണ്ണാർക്കാട്ട് ചന്ദന പ്രത്യേക അന്വേഷണസംഘം രൂപവത്‌കരിച്ചത്. അഗളി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മൂന്നുപേരെയും റിമാൻഡ് ചെയ്തു.

*👇അട്ടപ്പാടി വാര്‍ത്തകള്‍ വിശദമായി അറിയാന്‍  വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ* https://chat.whatsapp.com/BVM7McPADYaLy0Lskmj58h
Previous Post Next Post

نموذج الاتصال