തെരുവുനായയുടെ ആക്രമണത്തിൽ ഗൃഹനാഥന് മുഖത്ത് പരിക്കേറ്റു

അലനല്ലൂർ : വീടിന് സമീപത്ത് വെച്ച് തെരുവ് നായയുടെ അപ്രതീക്ഷ ആക്രമണത്തിൽ ഗൃഹനാഥന് പരിക്കേറ്റു. പെരിമ്പടാരിയില്‍ വീട്ടുമുറ്റത്ത് വെച്ചാണ് ഗൃഹനാഥനെ തെരുവുനായ ആക്രമിച്ചത്. പയ്യനാട് വേണുഗോപാലി(64) നാണ് തെരുവുനായയുടെ കടിയേറ്റത്. മുഖത്താണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. 

വീടിനുപുറത്ത് ജോലിയില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെ പിറകിലൂടെ വന്ന നായയുടെ മുരള്‍ച്ചകേട്ട് തിരിഞ്ഞുനോക്കുന്നതിനിടെ മുഖത്തേക്ക് ചാടി കടിക്കുകയായിരുന്നുവെന്ന് വേണുഗോപാല്‍ പറഞ്ഞു. രണ്ട് കയ്യും ഉപയോഗിച്ച് നായയുടെ വാപിളര്‍ത്തിയതോടെ പിടിവിട്ട് ഓടിപ്പോയതെന്നും അദ്ദേഹം പറഞ്ഞു. കണ്ണിന് താഴെയും മേല്‍ചുണ്ടിന് മുകളിലുമായാണ് കടിയേറ്റത്.  ഇദ്ദേഹം മണ്ണാര്‍ക്കാട് ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. 


Previous Post Next Post

نموذج الاتصال