മണ്ണാർക്കാട്: "പൂരമാണ് ലഹരി ലഹരിയല്ല പൂരം". മണ്ണാർക്കാട് പൂരത്തിന് സമാപനം കുറിച്ച് നടന്ന സംസ്കാരിക ഘോഷയാത്രയിൽ നിരോധിത ലഹരിക്കെതിരെ പ്രചരണം സംഘടിപ്പിച്ച മൂവ് ജനകീയ കൂട്ടായ്മ പൊതുജന ശ്രദ്ധ നേടി.
പ്രത്യേക ടീഷർട്ട് ധരിച്ച പ്രവർത്തകർ മൂവ് ചെയർമാൻ ഡോ കമ്മപ്പയുടെ നേതൃത്വത്തിൽ ഘോഷയാത്രയെ അനുഗമിച്ചു. പ്രവർത്തകർ ഘോഷയാത്ര കാണാനെത്തിയവർക്ക് സൺ ക്യാപ്പ് നൽകി. റീൽ ഗ്യാംഗ് അസ്ലം അച്ചുവിൻ്റെ നേതൃത്വത്തിൽ ലഹരിക്ക് അടിമപ്പെട്ട് മാതാപിതാക്കളെ കൊല്ലുന്ന യുവാവിൻ്റെ ടാബ്ലോ അവതരിപ്പിച്ചത് ഏറെ ശ്രദ്ധയാകർഷിച്ചു.
മൂവ് ചെയർമാൻ ഡോ കമ്മപ്പ, ജനറൽ കൺവീനർ എം പുരുഷോത്തമൻ, പ്രവർത്തകരായ ഫിറോസ് ബാബു,കെ വി അബ്ദുറഹ്മാൻ, കൃഷ്ണദാസ്, പ്രശോഭ്,നഷീദ് പിലാക്കൽ, അസ്ലം അച്ചു,ഫക്രുദീൻ, കരിം കല്ലുടിമ്പിൽ, ദീപിക, കവിത,കൃഷ്ണകുമാർ പി, പ്രമോദ്, ആഷിഖ്, അനസ്, തുടങ്ങിയവർ നേതൃത്വം നൽകി.
Tags
mannarkkad