പറളിയിൽ സഹപാഠിയുടെ മർദ്ദനത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിയുടെ ഇടത് കണ്ണിന്റെ കാഴ്ച 40% നഷ്ടമായി

പാലക്കാട് : പാലക്കാട് പറളിയിൽ സഹപാഠിയുടെ മർദ്ദനത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടമായി. കിണാവല്ലൂർ സ്വദേശിയായ പറളി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് ഇടത് കണ്ണിൻ്റെ കാഴ്ച 40% നഷ്ടമായത്. 2024 നവംബറിലായിരുന്നു ആക്രമണം നടന്നത്. മുൻ വൈരാഗ്യത്തിൻ്റെ പേരിൽ സഹപാഠിയെ നിലത്ത് വീഴ്ത്തിയ ശേഷം കുട്ടിയുടെ കണ്ണിൽ ഇടിക്കുകയായിരുന്നു. പൊലീസിൽ പരാതി നൽകിയതിനാൽ സ്ക്കൂള്കാര് ഈ പ്രശ്നത്തിൽ ഇടപെടേണ്ട ആവശ്യമില്ല എന്നാണ് സ്കൂൾ അധികൃതർ അറിയിച്ചതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു.

അധ്യാപികയുടെ ഫോൺ സംഭാഷണവും പുറത്ത് വന്നു. നിയമനടപടിക്ക് പോയതിനാൽ ഈ സംഭവത്തിൽ സ്കൂൾ നടപടി സ്വീകരിക്കില്ലെന്ന് എച്ച് എം അറിയിച്ചിട്ടുണ്ടെന്ന്, സ്കൂളിലെ അധ്യാപിക കുട്ടിയുടെ ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു. അധ്യാപികയുടെ ഫോൺ സംഭാഷണം റിപ്പോർട്ടർ ടിവിയാണ് പുറത്ത് വിട്ടത് 
Previous Post Next Post

نموذج الاتصال