പി.ഡി.പി മണ്ണാർക്കാട് മണ്ഡലം സമ്മേളനം ഈ മാസം 26 ന് നടക്കും

മണ്ണാർക്കാട്: പി.ഡി.പി മണ്ണാർക്കാട് മണ്ഡലം സമ്മേളനം 26 ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കോടതിപ്പടിയിൽ നടക്കുന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് ഉത്ഘാടനം ചെയ്യും.

സമ്മേളനത്തിൽ മണ്ണാർക്കാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പാർട്ടിയിലേക്ക് പുതുതായി വരുന്ന പ്രവർത്തകർക്ക് സ്വീകരണം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.

പാലക്കാട് ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന ആർ.എസ്.എസ് പ്രവർത്തകന്റെ കൊലയുടെ പേരിൽ പി.ഡി.പി പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ പ്രതിഷേധാർഹമാണെന്നും. ഒരു തരത്തിലുള്ള കൊലപാതകങ്ങളെയും പാർട്ടി അംഗീകരിക്കുന്നില്ലെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജില്ല സെക്രട്ടറി ഷാഹുൽ ഹമീദ്, മണ്ഡലം പ്രസിഡന്റ് സക്കീർ തോണിക്കൽ, ഭാരവാഹികളായ സിദ്ധീഖ് മച്ചിങ്ങൽ, ശിഹാബ് മൈലാംപാടം, ആഷിഫ് അലി, നിസാർ പള്ളിക്കുന്ന് എന്നിവർ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال