പാലിയേറ്റീവ് കെയറിന് ഉപകരണങ്ങൾ നൽകി

എടത്തനാട്ടുകര: പ്രൈഡ് മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ്‌ കോപ്പറേറ്റീവ് സൊസൈറ്റി  എടത്തനട്ടുകര ബ്രാഞ്ച് ഉദ്ഘാടനത്തോട് അനുബന്ധിച്ച്  എടത്തനാട്ടുകര പാലിയേറ്റീവ് കെയർ ക്ലിനിക്കിലേക്ക്  സർജിക്കൽ കട്ടിൽ വാക്കർ എന്നിവ കൈമാറി.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മുള്ളത്ത് ലത, ജില്ല പഞ്ചായത്ത് അംഗം എം.മെഹർബൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഷാനവാസ്‌, കെ.ടി ഹംസപ്പ, പാലിയേറ്റീവ് കെയർ ക്ലിനിക് ഭാരവാഹികളായ  മുഹമ്മദ് സക്കീർ, ഷമ്മീം കരുവള്ളി, എം.പത്മജൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ് മുഫീന ഏനു, പ്രയ്‌ഡ്‌ കോപ്പറേറ്റിവ് സോസൈറ്റി വൈസ് ചെയർമാൻ ഡോ.സായിറാം റെഡ്ഢി, സി.ഇ.ഒ ശൈലേഷ് സി.നായർ, മോഹനൻ എ.രാജൻ, വാസുദേവൻ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

نموذج الاتصال