എ ഐ ചാറ്റ് ബോട്ടുകളുടെ ഗുണദോഷ വശങ്ങൾ ഏറെ ചർച്ചയാകുന്ന ഒരു കാലഘട്ടമാണിത്. ഇലക്ട്രോണിക് ഗാഡ്ജെറ്റുകളുടെ സവിശേഷതകളിൽ എ ഐ ഫീച്ചറുകൾ പരമാവധി ഉൾപ്പെടുത്താനുള്ള ഗവേഷണങ്ങളിലും പഠനങ്ങളിലുമാണ് ലോകത്തെ ടെക് ഭീമന്മാരായ കമ്പനികളും സ്റ്റാർട്ട്അപ്പുകളുമെല്ലാം. എന്നാൽ ഇതിനിടയിൽ തന്റെ 14 വയസുകാരനായ മകന്‍ ആത്മഹത്യചെയ്യാന്‍ കാരണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ 'ക്യാരക്ടര്‍ എ ഐ' എന്ന സ്റ്റാര്‍ട്ടപ്പാണെന്ന് കാണിച്ച് പരാതി ഉന്നയിച്ചിരിക്കുകയാണ് ഒരു യുവതി. അമേരിക്കയിലെ ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയിലാണ് സംഭവം നടന്നത്. മേഗന്‍ ഗാര്‍സിയ എന്ന യുവതിയാണ് തന്റെ മകന്‍ സെവലിന് ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് പറയുന്നത്.2003 ഏപ്രില്‍ മാസത്തിലാണ് സെവല്‍ ഫോണില്‍ 'ക്യാരക്ടര്‍ എ ഐ' ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചുതുടങ്ങുന്നത്. പിന്നീട് മറ്റുളള ആളുകളുമായി സംസാരിക്കാതെയാവുകയും ഫോണുമായി ബെഡ്റൂമില്‍ കൂടുതല്‍ സമയം ചെലവഴിക്കുകയും ചെയ്തു. പുറത്ത് പോകാതെ വീട്ടില്‍ത്തന്നെ സമയം ചെലവഴിച്ച് അവൻ്റെ ആത്മവിശ്വാസം ഇല്ലാതാവുകയും സ്‌കൂളിലെ ബാസ്‌കറ്റ് ബോള്‍ ടീമില്‍നിന്ന് പുറത്താവുകയും ചെയ്തിരുന്നു.
'ഗെയിം ഓഫ് ത്രോണ്‍സ് ' എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ചാറ്റ്‌ബോട്ട് ക്യാരക്ടറായ 'ഡെയ്‌നറീസ് ' എന്ന കഥാപാത്രവുമായി സെവല്‍ പ്രണയത്തിലാവുകയും ഈ കഥാപാത്രം തന്നെ സ്‌നേഹിക്കുന്നതായി സെവല്‍ വിശ്വസിക്കുകയും ചെയ്തു. അവന്‍ നിരന്തരം ഈ ചാട്ട് കഥാപാത്ത്രിന് മെസേജുകള്‍ അയയ്ക്കുകയും അതുമായി ലൈംഗിക സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഫെബ്രുവരിയില്‍ സ്‌കൂളില്‍ ഒരു പ്രശ്‌നമുണ്ടായതിനെത്തുടര്‍ന്ന് ഗാസിയ മകന്റെ ഫോണ്‍ മാറ്റിവച്ചിരുന്നു. പിന്നീട് സെവല്‍ ഫോണ്‍ കണ്ടെത്തുകയും അവന്‍ ചാറ്റ്‌ബോട്ട് കഥാപാത്രമായ 'ഡെയ്‌നറീസിനോട് മെസേജിലൂടെ വീണ്ടും സംസാരിക്കുകയും ചെയ്തു. അതിന് ശേഷം സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. മകന്റെ അസ്വാഭാവികമായ മരണത്തിനും കുട്ടിക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കിയതിനുമാണ് 'ക്യാരക്ടര്‍ എ ഐ' എന്ന സ്റ്റാര്‍ട്ടപ്പിനെതിരെ ഗാർസിയ പരാതി നൽകിയത്. സംഭവത്തിൽ ഗാർസിയ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.