മണ്ണാര്‍ക്കാട് വന്‍ മോഷണം; പണവും സ്വര്‍ണവും കവര്‍ന്നു

മണ്ണാര്‍ക്കാട്: പൂട്ടിക്കിടന്ന വീടിന്റെ വാതില്‍കുത്തിപൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. ശിവന്‍കുന്ന് ശിവക്ഷേത്രത്തിന് മുന്‍വശത്തായുള്ള റിട്ട. അധ്യാപകരായ ശ്രീനിലയത്തില്‍ ശീധരന്റെയും ശ്രീദേവിയുടെയും വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 18 പവന്‍ സ്വര്‍ണാഭരണങ്ങളും 10,000 രൂപയുമാണ് നഷ്ടപ്പെട്ടിട്ടുള്ളതായി വിലയിരുത്തുന്നത്. വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം നടന്നിട്ടുള്ളത്.  വീട്ടുകാര്‍ കഴിഞ്ഞ ഞായറാഴ്ച ബാംഗ്ലൂരിലുള്ള മകന്റെ വീട്ടിലേക്ക് പോയിരുന്നതിനാല്‍ വീട് പൂട്ടികിടക്കുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരി പതിവുപോലെ വന്നപ്പോഴാണ് മുന്‍വശത്തെ വാതിലിന്റെ താഴ് തകര്‍ത്തനിലയില്‍ കാണുന്നത്. അയല്‍വാസികള്‍ വിവരമറിയിച്ചപ്രകാരം പൊലിസെത്തി നടത്തിയ പരിശോധനയില്‍ കവര്‍ച്ച നടന്നതായി വ്യക്തമായി.  വീട്ടുകാര്‍ സ്ഥലത്തെത്തിയശേഷമേ നഷ്ടപ്പെട്ടതെന്തൊക്കെയാണെന്നതിന്റെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാകൂ എന്നും പൊലിസ് അറിയിച്ചു. വീട്ടില്‍നിന്നും മോഷ്ടിച്ചതെന്നു കരുതുന്ന ടാബ്, ഫോണ്‍ എന്നിവ സമീപത്തെ വഴിയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തി.
Previous Post Next Post

نموذج الاتصال