കുമരംപുത്തൂർ: കല്ലടി ഹയർ സെക്കന്ററി സ്ക്കൂൾ എട്ടാം ക്ലാസ്സിലേക്കുള്ള നവാഗതരെ വരവേറ്റു കൊണ്ട് പ്രവേശനോത്സവം ഗംഭീരമാക്കി.
ദീർഘമായ ഇടവേളയ്ക്ക് ശേഷം
അമ്പത് പിന്നിട്ട കല്ലടിയുടെ അക്ഷര മുറ്റത്തേക്ക് വിവിധ ഗ്രാമപ്രദേശങ്ങളിൽ നിന്നും അക്ഷരമധുരം നുണയാൻ എട്ടാം ക്ലാസ്സിൽ പ്രവേശനം നേടി കോവിഡിന്റെ ആകുലതകളും ആശങ്കകളുമായി വന്നു ചേർന്നവർ ഒത്തുകൂടിയപ്പോൾ ദീർഘകാലമായി നിശ്ശബ്ദമായിരുന്ന സ്കൂൾ മുറ്റത്ത് ആരവങ്ങളും ആർപ്പുവിളികളും ഉയർന്നു
സ്കൂൾ പൂമുഖത്തിൽ എത്തി ചേർന്ന നവാഗതരെ സ്വീകരിക്കാൻ ജനപ്രതിനിധികൾ, സ്കൂൾ
മാനേജ്മെന്റ്, പി.ടി.എ. അധ്യാപകർ എന്നിവർ അഹ്ലാദപൂർവ്വം കാത്തു നിന്നു . പുതുതായി വന്ന എല്ലാവർക്കുമുള്ള പുത്തൻ സ്കൂൾബാഗിന്റെ വിതരണ ഉൽഘാടനവും മധുരവിതരണവും
നടന്നു.
സ്കൂൾ മാനേജ്മെന്റ്, PTA, സ്റ്റാഫ് എന്നിവരുടെ ആഭിമുഖ്യത്തിൽ നടന്ന നവാഗതർക്കുള്ള വെൽക്കം പ്രേഗ്രാം കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംങ്ങ് കമ്മറ്റി ചെയർമാൻ നൗഫൽ തങ്ങൾ ഉദ്ഘാടനം ചെയ്തു.
പി.ടി. എ പ്രസിഡന്റ് എൻ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി.എം ബഷീർ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ടി.കെ. അബൂബക്കർ , ഡപ്പൂട്ടി ഹെഡ് മാസ്റ്റർ സി.കെ.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
സ്റ്റേറ്റ് മാത്തമാറ്റിക്സ് റിസോർസ് പേർസൺ എം രാജേഷ്, കെ.ഹരിദാസ് , എസ്.ഐ.ടി.സി. കൺവീനർ എം.കുഞ്ഞയമു , കൈറ്റ് കൺവിനർ സലീം മാലിക്, സ്റ്റാഫ് സെക്രട്ടറി എം.എസ്. രമ, ആർട്ടിസ്സ്റ്റ് ഷാജി ചെമ്മാട് എന്നിവർ നേതൃത്വം നൽകി.