പൊതുഇടം എന്റേതും രാത്രി നടത്തത്തിൽ പങ്കെടുത്തത് ജനപ്രതിനിധികളും, ഉദ്യോഗസ്ഥരുമുൾപ്പടെ 200 ലേറെ പേർ


സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി 'ഓറഞ്ച് ദി വേള്‍ഡ്' ക്യാംപെയിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍  പൊതുഇടം എന്റേതും എന്ന മുദ്രാവാക്യത്തോടെ
സംഘടിപ്പിച്ച രാത്രി നടത്തത്തിൽ ജില്ലയിൽ   ജനപ്രതിനിധികളും  ഉദ്യോഗസ്ഥരുൾപ്പടെ 200 ലേറെ പേർ പങ്കെടുത്തു.

'ജില്ലാതല ഉദ്‌ഘാടനത്തിന്റെ ഭാഗമായി രാത്രി 10.30 മുതല്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്നും ആരംഭിച്ച രാത്രി നടത്തം രാത്രി 12 ന് സിവില്‍ സ്‌റ്റേഷനില്‍ അവസാനിച്ചു. സ്കൂൾ - കോളേജ് വിദ്യാർത്ഥിനികൾ, അങ്കണവാടി വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, വിവിധ റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, വനിത ശിശുവികസന വകുപ്പ് ജീവനക്കാർ, മറ്റ് ഉദ്യോഗസ്ഥർ , ജനപ്രതിനിധികൾ എന്നിവർ നടത്തത്തിൽ പങ്കാളികളായി.   കെ. ശാന്തകുമാരി എം.എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു മോൾ, ജില്ലാ കലക്ടർ മൃൺമയി ജോഷിഎന്നിവർ രാത്രി നടത്തത്തിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയും തുടർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയുണ്ടായി. ലീഡ് കോളെജിലെ വിദ്യാർത്ഥിനികളുടെ കലാപരിപാടികളും  നടന്നു. 

രാത്രി 10.30 ന്  വിക്ടോറിയ കോളേജ് പരിസരത്ത് നിന്നും  കെ.ശാന്തകുമാരി എം.എല്‍.എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളും രാത്രി  നടത്തത്തിൽ പങ്കെടുത്തു. ചെമ്പൈ സംഗീത കോളേജിനടുത്ത് നിന്നും 
ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയും ഇവർക്കൊപ്പം ചേർന്നു. 
സുൽത്താൻ പേട്ടയിൽ നിന്നും  നഗരസഭ ചെയർപേഴ്സൺ പ്രിയ അജയനും പങ്കാളിയായി. ഇൻഫർമേഷൻ ഓഫീസർ പ്രിയ. കെ. ഉണ്ണികൃഷ്ണൻ തങ്കം ജംഗ്ഷനിൽ നിന്നും  ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എസ്.ശുഭ ചന്ദ്രനഗറിൽ നിന്നും പങ്കെടുത്തു. 

ഡിസംബര്‍ 10 മുതല്‍ വനിതാ ദിനമായ മാര്‍ച്ച് എട്ട് വരെ ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലുമായാണ് നൈറ്റ് വാക്ക്  സംഘടിപ്പിക്കുന്നത്. 
Previous Post Next Post

نموذج الاتصال