പനയംപാടത്ത് വീണ്ടും വാഹനാപകടം ഒരാളുടെ നില ഗുരുതരം


മണ്ണാർക്കാട്: കോഴിക്കോട് - പാലക്കാട് ദേശീയപാത കല്ലടിക്കോട് പനയംപാടം ഇറക്കത്തിൽ വീണ്ടും വാഹനാപകടം, ഒരാളുടെ നില ഗുരുതരം. ഇന്ന് വൈകീട്ട് ഏഴര മണിയോടെയാണ് സംഭവം. പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും, പാലക്കാട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും തമ്മിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രികനേയും ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അപകടത്തിൽ ബൈക്ക് യാത്രികരായ പാലക്കാട് സ്വദേശികളായ മുഹമ്മദ് ഷരീഫിനും,  ജമീലക്കും,  വഴിയാത്രികനായ പള്ളിപ്പടി അംബലത്തിലെ സ്വാമിയായ സുജിത്തിനും  പരിക്കേറ്റു. തലക്ക് പരിക്കേറ്റ മുഹമ്മദ് ഷരീഫിന്റെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാ പ്രവർത്തനങ്ങൾക്ക് ഷമീർ കരിമ്പ നേതൃത്വം നൽകി
Previous Post Next Post

نموذج الاتصال