പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി ചാടിപ്പോയി

മണ്ണാർക്കാട് : മോഷണ കേസിൽ മണ്ണാർക്കാട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി വൈദ്യ പരിശോധനക്കിടെ ചാടിപ്പോയി. ഇന്നലെയാണ് സംഭവം. മണ്ണാർക്കാട് കൈതച്ചിറ സ്വദേശി ജിൻ്റോയാണ് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്

വടക്കുമണ്ണത്ത് പ്രവർത്തിക്കുന്ന ഗോൾഡ് പാർക്ക് അക്വേറിയത്തിൽ നിന്നും കഴിഞ്ഞ ദിവസം മൊബൈൽ ഫോണും 3000 രൂപയും മോഷണം പോയതിനെ തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജിൻ്റോയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.  ഇയാൾ കഞ്ചാവ് വിൽപ്പന, മയക്കുമരുന്ന് വിൽപ്പന, മോഷണം തുടങ്ങി നിരവധി കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

പോലീസിനെ കബളിപ്പിച്ച് ചാടി പോയതിനും ജിൻ്റോക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Previous Post Next Post

نموذج الاتصال