നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി യുവാവ് പി​ടി​യി​ൽ

four-kilos-of-cannabis-in-a-young-man-arrested
പാലക്കാട്‌: നാലു കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്നാണ് കഞ്ചാവുമായി ഝാർഖണ്ഡ് സ്വദേശി ഇസ്മായിൽ ശൈഖ് (24) പിടിയിലായത്.

ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് ഷൊർണൂർ സി.ഐ പി.വി. രമേഷി‍െൻറ നേതൃത്വത്തിൽ റെയിൽവേ എസ്.ഐ അൻഷാദ്, സി.പി.ഒ ശിവകുമാർ, സിറാജുദ്ദീൻ, അനിൽ, ഹരിദാസ്, സുനിൽ കുമാർ, രാജ ജയമോഹൻ, മുരളി, നൗഷാദ് ഖാൻ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Previous Post Next Post

نموذج الاتصال