കല്ലടിക്കോട്: കോഴിക്കോട് - പാലക്കാട് ദേശീയപാത കരിമ്പ പള്ളിപ്പടി ക്രിസ്ത്യൻ പള്ളിയുടെ മുൻവശത്തുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി പത്തര മണിയോടെയാണ് സംഭവം. കാഞ്ഞിരപുഴയിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും, പാലക്കാട് ഭാഗത്ത് നിന്നും വരുന്ന ലോറിയും തമ്മിലാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ അലക്സിനെ വട്ടമ്പലത്തെ മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അലക്സിന് തലക്കും, കാൽമുട്ടിനും, കയ്യിനും പരിക്കുണ്ട്