കൂറ്റനാട് സ്വദേശിയായ യുവാവിനെ മലപ്പുറത്ത് ഭാര്യ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

a-young-man-from-koottanad-was-found-hanging-by-his-wife-at-home-in-malappuram

തൃത്താല: കൂറ്റനാട് സ്വദേശിയായ യുവാവിനെ മലപ്പുറത്ത് ഭാര്യ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂറ്റനാട്- തൊഴുക്കാട് ഇലവുങ്കൽ റോയിയുടെ മകൻ സ്റ്റാലിൻ (24) ആണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു. ഭാര്യ നസ്ലയുടെ വേങ്ങര -ഊരകം പൂളാപ്പീസിലെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ തൂങ്ങി മരിച്ച നിലയിലാണ് സ്റ്റാലിനെ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായാണ് വേങ്ങര സിഐ ഹനീഫ പറഞ്ഞു.

കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടതായാണ് ഭാര്യ പിതാവ് അബ്ദുല്ലത്തീഫ് മകളും പോലീസിനു നൽകിയ മൊഴി. അബ്ദുല്ലത്തീഫ് ആണ് മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അയൽവാസികളെ അറിയിച്ചിരുന്നില്ല ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയത്.

വേങ്ങര പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആറുമാസം മുമ്പാണ് സ്റ്റാലിനു നസ്ലയും തമ്മിലുള്ള വിവാഹം കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.അമ്മ എലിസബത്ത് സഹോദരി സ്റ്റെഫി.
Previous Post Next Post

نموذج الاتصال