വീട്ടിൽ നിന്ന് ലഭിച്ച പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ അമ്മപ്പുലി കൊണ്ടുപോയി

mother-tiger-took-away-one-of-the-cubs-she-got-from-home
പാലക്കാട്: അകത്തേത്തറ - ഉമ്മിനിയിൽ വീട്ടിൽ നിന്ന് ലഭിച്ച പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ അമ്മപ്പുലി കൊണ്ടുപോയി. കൂടിനകത്ത് നിന്നാണ് കുഞ്ഞിനെ ഇന്നെലെ രാത്രി കൊണ്ട് പോയത്. അടുത്ത കുഞ്ഞിനെ ഇന്ന് രാത്രിയിൽ വീണ്ടും കൂട്ടിൽ വെക്കുമെന്ന് വാളയാർ റെയ്ഞ്ച് ഓഫിസർ അറിയിച്ചു. ഇന്ന് പുലർച്ചയ്ക്കാണ് അമ്മപ്പുലി കുഞ്ഞിനെ കൊണ്ടുപോയത്.

കാടു പിടിച്ച പ്രദേശങ്ങളിലേക്കോ അല്ലെങ്കിൽ ദൂരെ എവിടേക്കെങ്കിലോ അമ്മപ്പുലി കുഞ്ഞിനെകൊണ്ടു പോയിട്ടുണ്ടാകാം എന്നാണ് സൂചന. അതേസമയം കൂടുതൽ കാര്യക്ഷമമായ നടപടികൾ കൈക്കൊണ്ട് പുലിയുടെ സാന്നിധ്യം പ്രദേശത്തില്ലെന്ന് ഉറപ്പു വരുത്താനാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം.

അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ ജനവാസമേഖലയിലെ തകര്‍ന്നുകിടക്കുന്ന വീട്ടിലാണ് രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
ആള്‍ത്താമസമില്ലാതെ അടഞ്ഞുകിടന്ന വീട്ടില്‍ അകത്തേത്തറ പഞ്ചായത്ത് പരിധിയിലെ ഉമ്മിനിയിലാണ് ജനിച്ച് അധിക ദിവസമാവാത്ത കുഞ്ഞുങ്ങളെ കണ്ടെത്തിയത്. പതിനഞ്ച് വര്‍ഷങ്ങളായി ആള്‍ത്താമസമില്ലാത്ത വീടായിരുന്നു. ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ മാധവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. പ്രദേശവാസിയായ പൊന്നന്‍ എന്നയാളെ വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്നു. രാവിലെ പൊന്നന്‍ എത്തിയപ്പോള്‍ വീടിനുള്ളില്‍ ശബ്ദം കേട്ടു. നായയാണെന്ന് കരുതി ജനലില്‍ തട്ടിയതോടെ തള്ളപ്പുലി ഇറങ്ങിയോടിയെന്ന് പൊന്നന്‍ പറഞ്ഞു. ഭയന്ന ഇയാള്‍ തിരികെയെത്തി നാട്ടുകാരോട് വിവരം പറഞ്ഞു. തുടര്‍ന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

Previous Post Next Post

نموذج الاتصال