ആലപ്പുഴ: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് പരിക്ക്. അമ്പലപ്പുഴ ഇല്ലത്ത് കിഴക്കേത് രാജുവിന്റെ മകന്‍ അമല്‍ രാജുവിനാണ് (19) പൊള്ളലേറ്റത്. സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ പാന്‍സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ചൂടായി തീപിടിക്കുകയായിരുന്നു.
ചൂട് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ നിര്‍ത്തി മൊബൈല്‍ ഫോണ്‍ പോക്കറ്റില്‍ നിന്ന് പുറത്തെടുത്ത് നിലത്തേക്കെറിഞ്ഞു. ഈ സമയത്താണ് അമലിന് പൊള്ളലേറ്റത്.കയ്യിലും കാലിന്റെ തുടയിലുമാണ് പരിക്ക്. പാന്റിന്റെ ഒരു ഭാഗം കത്തിപ്പോയി.തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാരും, നാട്ടുകാരും ചേര്‍ന്ന് അമലിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചു.
ഒരു വര്‍ഷമായി ഉപയോഗിച്ച് വന്നിരുന്ന റിയല്‍മി 6 പ്രോ എന്ന ഫോണാണ് ചൂടായി പൊട്ടിത്തെറിച്ചതെന്ന് അമല്‍ പറഞ്ഞു.