കുഞ്ഞുങ്ങളെ തേടി തള്ളപ്പുലി എത്തി; പിടികൂടാൻ വനം വകുപ്പിന്റെ ഊർജിത ശ്രമം

mother-tiger-came-looking-for-the-cubs
പാലക്കാട് അകത്തേത്തറ - ഉമ്മിനിയിൽ തള്ളപ്പുലിയെ കണ്ടെത്താൻ ശ്രമം ഊർജിതമാക്കി വനം വകുപ്പ്. ഇന്നലെ രാത്രി തള്ളപ്പുലി കുഞ്ഞുങ്ങളെ തേടി വീടിനടുത്ത് വന്നതായി സൂചന.

വനം വകുപ്പ് പുലിയുടെ കാൽപ്പാടുകൾ പരിശോധിച്ചു. പുലിക്കുഞ്ഞുങ്ങളെ ഞായറാഴ്ച ഡി.എഫ്.ഒ ഓഫീസിലേക്ക് മാറ്റിയിരുന്നു. കുഞ്ഞുങ്ങളെ തേടി തള്ളപ്പുലി എത്തുന്നതിനാൽ പരിസരവാസികൾ ആശങ്കയിലാണ്. പൂട്ടിയിട്ട വീട്ടിൽ നിന്നാണ് ഞായറാഴ്ച പുലിക്കുട്ടികളെ കണ്ടെത്തിയത്.

Previous Post Next Post

نموذج الاتصال