മണ്ണാർക്കാട്: പഠനത്തില്‍ മാത്രമല്ല സാമൂഹ്യ സേവന രംഗത്തും ജില്ലക്ക് മാതൃകയാവുകയാണ് പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കന്ററി സ്ക്കൂളും അവിടത്തെ എൻ എസ് എസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളും. ചുറ്റുമുള്ള നിരാലംബര്‍ക്കും, രോഗികള്‍ക്കും അശരണര്‍ക്കും കൈത്താങ്ങായി സേവന പ്രവര്‍ത്തന രംഗത്ത് വേറിട്ട മാതൃക സൃഷ്ടിക്കുകയാണ് വിദ്യാർത്ഥികളുടെ ലക്ഷ്യം. എൻ.എസ്.എസ് യൂണിറ്റ് സ്ക്രാപ്പ് ചലഞ്ച് ,ലോഷൻ മേക്കിംഗ് എന്നിവയിലൂടെ സമാഹരിച്ച തുകയുപയോഗിച്ചു വാങ്ങിയ വീൽ ചെയർ കാരാകുറിശിയിലെ രേണുകയ്ക്ക് സംഭാവന ചെയ്തു. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി നടത്തിയ ധനസമാഹരണത്തിന്റെ കൈമാറ്റവും ഇതേ ചടങ്ങിൽ നടന്നു.
പ്രസ്തുത ചടങ്ങിൽ തന്റെ എഴുനൂറ്റി അൻപതാമത്തെ മോട്ടിവേഷണൽ ക്ലാസുമായി " ദി മാൻ ഓൺ ദി വീൽസ് " ഗണേഷ് കൈലാസും എത്തി ചേർന്നു.
കാരാ കുറിശി ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രിയ നാരായണൻ കുട്ടി, പഞ്ചായത്ത് മെമ്പർ ശ്രീ. ജയകൃഷ്ണൻ , പ്രിൻസിപ്പൽ എ.ബിജു, ഹെഡ് മാസ്റ്റർ പ്രശാന്ത് മാധവൻ, എൻ.എസ്. എസ് കോ-ഓർഡിനേറ്റർ പി. ഗീത, പി.ടി. എ. പ്രസിഡന്റ് അബ്ദുൾ ഹക്കീം, എന്നിവർ ചടങ്ങിൽ സംസാരിച്ചു.