മണ്ണാർക്കാട് മണ്ഡലത്തിൽ രണ്ട് പുതിയ പാലങ്ങൾക്ക് വേണ്ടിയുള്ള പ്രാഥമിക നടപടികളുടെ പൂർത്തീകരണമാവുന്നു. 2013-15 കാലയളവിൽ എൻ.ഷംസുദ്ദീൻ എംഎൽഎ സർക്കാരിന് സമർപ്പിച്ച കുന്തിപ്പുഴക്ക് കുറുകെ പൂളച്ചിറ - കൈതച്ചിറ യിൽ പാലം നിർമ്മിക്കുന്നതിനും, അരിയൂർ തോടിനു കുറുകെ ചെട്ടിക്കാട് അമ്പാഴക്കോട് മേഖലയിൽ പാലം നിർമ്മിക്കുന്നതിനും ഇൻവസ്റ്റിഗേഷൻ നടപടികൾ പൂർത്തിയായി റിപ്പോർട്ടുകൾ ലഭിച്ച സാഹചര്യത്തിൽ പാലം നിർമാണത്തിന് ഏറ്റെടുക്കേണ്ടി വരുന്ന ഭൂവുടമകളുമായി കൈതച്ചിറയിലും ചേട്ടിക്കാടും എംഎൽഎയും ജനപ്രതിനിധികളും പിഡബ്ല്യുഡി ഉദ്യോഗസ്ഥരും പ്രാഥമിക ചർച്ച നടത്തി കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ധാരണയിലെത്തി.
കൈതച്ചിറയിൽ ചേർന്ന യോഗത്തിൽ തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൗക്കത്ത്,കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുസ്തഫ വറോടൻ, മെമ്പർമാരായ നൗഫൽ തങ്ങൾ,സി പി മുഹമ്മദാലി, സൈനുദ്ദീൻ കൈതച്ചിറ, ഹാരിസ് തത്തേങ്ങലം, പി.കെ.അബ്ബാസ്, ഉമ്മർ തൈക്കാടൻ, ശ്യാം,വിനു, റോഷിൻ, റിയാസ് മാസ്റ്റർ, ബിജു, PWD AExe സിനോജ് ജോയ്, AE ശർമിള, ഓവർസിയർ ഫൈസൽ എന്നിവരും ചെട്ടിക്കാട് ചേർന്ന യോഗത്തിൽ കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജസീന അക്കര, ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽകളത്തിൽ,മെമ്പർമാരായ നൗഫൽ തങ്ങൾ, സഹദ് അരിയൂർ, കിളയിൽ ഹംസ മാസ്റ്റർ,കാദർ കുത്തനിയിൽ, കല്ലടി അബൂബക്കർ, ഇപ്പു, മുഹമ്മദ് എരുവത്ത്,രാമൻകുട്ടി, റിയാസ് എ കെ,ഗോപി ചെട്ടിക്കാട്, റഷീദ്,കൃഷ്ണൻ,PWD AExe സിനോജ് ജോയ്, AE ശർമിള, ഓവർസിയർ ഫൈസൽ തുടങ്ങിയവരും പങ്കെടുത്തു.