സമൂഹ മാധ്യമത്തിലൂടെ സൗഹൃദം നടിച്ചു പീഡനം ഒരാൾ അറസ്റ്റിൽ

കല്ലടിക്കോട് :സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കല്ലടിക്കോട് പോലീസ്  ഒരാളെ  അറസ്റ്റുചെയ്തു. കൊല്ലം ശൂരനാട് അമ്പലത്തും ഭാഗം വിഷ്ണു (ആദർശ് -21) നെയാണ്  പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തത്. ടിക്ക് ടാക്ക്, ഫെസ് ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ വഴി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചു, പീഡിപ്പിക്കുകയും തുടർന്ന് രക്ഷിതാക്കളെ ഫോൺ ചെയ്‌തു ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് കേസ്. ഇരയുടെ പരാതിയിൽ  ഇയാളെ കൊല്ലത്തെത്തിയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കല്ലടിക്കോട് ഐ എസ് എച്ച് ഒ ശശികുമാറിൻ്റെ നേതൃത്വത്തിൽ എസ് .ഐ. അബ്ദുൽ സത്താർ, സിപിഒ മാരായ ലതിക, രാജീവ്, കോമള ദാസ്, ഉല്ലാസ്, ജോസ് എന്നിവരടങ്ങിയ സംഘമാണ്  അനേഷണസംഘത്തിണ്ടായിരുന്നത്. ഓൺലൈൻ പഠന കാലത്ത് വിദ്യാർത്ഥികൾ കൂടുതലായി ഫോൺ ഉപയോഗിക്കാൻ തുടങ്ങിയതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമെന്നും , രക്ഷിതാക്കൾ കൂടുതൽ ജഗ്രതരാവണമെന്നും കല്ലടിക്കോട് പോലീസ് അറിയിച്ചു.
Previous Post Next Post

نموذج الاتصال