മൂന്ന് കിലോ കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

അഗളി: അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ രണ്ടിടങ്ങളില്‍ നിന്നായി 3.200കിലോ കഞ്ചാവ് പിടികൂടി. മല്ലീശ്വരന്‍ കോവിലിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ആനക്കല്ല് ഊരിന് സമീപവും തേക്കുംപന ഊരിന് സമീപവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.എറണാകുളം സ്വദേശിയും നിലവില്‍ പാടവയല്‍ ആനക്കല്ല് ഊരില്‍ താമസക്കാരനുമായ ആന്റണി (48)യെ അറസ്റ്റ് ചെയ്തു.ഇയാളില്‍ നിന്നും 1.100 കിലോ കഞ്ചാവ് കണ്ടെടുത്തു. 

തേക്കുംപന ഊരിന് സമീപം നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി സൂക്ഷിച്ചു വെച്ചിരുന്ന 2.100 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്വാമി എന്നി മാരിയ്‌ക്കെതിരെ കേസെടുത്തതായി എക്‌സൈസ് അറിയിച്ചു.ഇയാളെ പിടികൂടാനായിട്ടില്ല.അന്വേഷണം നടന്ന് വരികയാണ്.മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഷനൂജ്, കൃഷ്ണദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിവേക്,സഹീര്‍ അലി, ശ്രീജേഷ്, പ്രദീപ്, ഡ്രൈവര്‍ അനുരാജ് എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال