മണ്ണാർക്കാട്: തെങ്കര തത്തേങ്ങലം ഭാഗത്ത് നിന്നും വനംവകുപ്പിന്റെ ആര്‍ആര്‍ടി സംഘം രാജവെമ്പാലയെ പിടികൂടി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന് സമീപത്തെ കോഴി ഫാമിനടുത്തുള്ള ഷെഡ്ഡില്‍ ശനിയാഴ്ച വൈകീട്ടോടെ ജോലിക്കാരന്‍ രാജവെമ്പാലയെ കണ്ടത്. ഉടന്‍ ആനമൂളിയിലുള്ള ഫോറസ്റ്റ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിതിന്‍, സിപിഒ പ്രജോഷ്, ലക്ഷ്മണന്‍, ഫോറസ്റ്റ് വാച്ചര്‍മാരായ ലക്ഷ്മണന്‍, വേണു, വാച്ചര്‍മാരായ ബിനു, അന്‍സാര്‍ എന്നിവര്‍ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു. 12 അടിയോളം നീളമുണ്ട്. പാമ്പിനെ ശിരുവാണി വനത്തില്‍ വിട്ടയച്ചതായി ആര്‍ആര്‍ടി അറിയിച്ചു