മണ്ണാർക്കാട് : എംഇഎസ് കല്ലടികോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ആധിപത്യം. ഒൻപത് ജനറൽസീറ്റുകളിൽ അഞ്ച് സീറ്റുകളിൽ എസ്എഫ്ഐ വിജയിച്ചു. എംഎസ്എഫിന് മൂന്നും ഫ്രറ്റേണിറ്റിക്ക് ഒരുസീറ്റും ലഭിച്ചു. ജനറൽ സീറ്റുകളിൽ കെഎസ്‌യുവിന് ഒരുസീറ്റും നേടാനായില്ല. വർഷങ്ങൾക്കു ശേഷമാണ് കല്ലടികോളജിൽ യൂണിയൻ എസ്എഫ്ഐ നേടുന്നത്.
ചെയർമാൻ, വൈസ് ചെയർമാൻ, ജോയിന്റ് സെക്രട്ടറി, സ്റ്റുഡന്റ് എഡിറ്റർ, ഒരു യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സീറ്റിലുമാണ് എസ്എഫ്ഐയുടെ വിജയം
ജനറൽ സെക്രട്ടറി, ഫൈൻ ആർട്സ് സെക്രട്ടറി, ഒരു യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സീറ്റിലുമാണ് എംഎസ്എഫ് വിജയിച്ചത്. ജനറൽ ക്യാപ്റ്റൻ സീറ്റിലാണ് ഫ്രറ്റേണിറ്റിയുടെ വിജയം. തുടർച്ചയായി നാലുവർഷം എംഎസ്എഫിന്റെ പക്കലായിരുന്നു യൂണിയൻ.
ഭാരവാഹികൾ: എച്ച്. അഖില (ചെയ.), പി.കെ. അഷിക ജാസ്മിൻ (വൈ.ചെയ.), വി. ജാബിർ (ജന. സെക്ര.), എം. ഫിദ (ജോ. സെക്ര.), പി.കെ. നേഹ (ഫൈൻ ആർട്സ് സെക്ര.), അഷ്‌ഫാക് അഹമദ് (ജനറൽ ക്യാപ്റ്റൻ), കെ. അഭിനവ് (സ്റ്റുഡന്റ് എഡിറ്റർ), ഫാത്തിമ ഫിദ (യുയുസി), എ.വി. അജിൻകൃഷ്ണ (യുയുസി)