അഗളി: മഞ്ചിക്കണ്ടി പഴത്തോട്ടത്ത് റോഡിലെ വളവിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്ന കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണത്തിൽ മഞ്ചിക്കണ്ടി സ്വദേശി മുരുകന് വാരിയെല്ലിനും കൈക്കും പരിക്ക്. ഡ്രൈവറടക്കം മൂന്ന് യാത്രക്കാരാണ് ഓട്ടോ റിക്ഷിയിൽ ഉണ്ടായിരുന്നത്. പരിക്ക് പറ്റിയ മുരുകന്റെ ഭാര്യ രങ്കിയും , ഡ്രൈവർ കാളിമുത്തുവും ആനയെ കണ്ടതും ഇറങ്ങിയോടി. മുരുകൻ ഇറങ്ങുന്നതിന് മുൻപെ കാട്ടാന ഓട്ടോറിക്ഷ കുത്തി പാലത്തിന് താഴെക്ക് മറിച്ചിട്ടു. വീഴ്ച്ചയിലാണ് മുരുകന് വാരിയെല്ലിനും, കൈക്കും പരിക്കേറ്റത്.
ഇന്നലെ രാത്രി ഏഴോടെ താവളം-മുള്ളി റോഡിൽ പാടവയൽ പഴത്തോട്ടത്തിനടുത്താണ് സംഭവം.
സ്ഥലത്തെത്തിയ വനം ദ്രുതപ്രതികരണ സംഘവും വനപാലകരും ആനയെ തുരത്തി. പരുക്കേറ്റയാളെ കോട്ടത്തറ ആശുപത്രിയിലെത്തിച്ചു. ഓട്ടോറിക്ഷയുടെ ചില്ലു തകർന്നു.