എയ്ഡഡ് സ്കൂള്‍ നോണ്‍ ടീച്ചിങ് സ്റ്റാഫ് ധര്‍ണ്ണ നടത്തി

മണ്ണാര്‍ക്കാട്: കേരളാ എയ്ഡഡ് സ്കൂള്‍ നോണ്‍ ടീച്ചിങ് സ്റ്റാഫ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭാസ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ററി സ്കൂളുകളില്‍ അനധ്യാപകരെ നിയമിക്കണമെന്ന കെ.ഇ.ആര്‍ ചട്ടവും ഹൈക്കോടതി വിധിയും അട്ടിമറിക്കപ്പെടുന്നുവെന്നും ഹയര്‍ സെക്കന്‍ററി രൂപീകൃതമായി കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും അനധ്യാപക തസ്തികകള്‍  സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്നതിലും പ്രതിഷേധിച്ചാണ് ധര്‍ണ സമരം നടത്തിയത്. ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ മറികടക്കാന്‍ കൊണ്ടുവന്ന തട്ടിക്കൂട്ട് ഉത്തരവ് പിന്‍വലിച്ച് കെ.ഇ.ആര്‍ ചട്ടമനുസരിച്ച് ഹയര്‍ സെക്കന്‍ററികളില്‍ മീനിയല്‍, ക്ലാര്‍ക്ക്, ലൈബ്രറിയന്‍ തസ്തികകളില്‍ സ്ഥിരനിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് സംഘടനയടെ തീരുമാനം. ധര്‍ണ ജില്ലാ പ്രസിഡന്‍റ് വൈ. നസീര്‍ ഉദ്‌ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി നടത്തിയ പരിപാടിയില്‍ ജില്ലാ വൈസ് പ്രസിഡന്‍റ് താഹിര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അജു, ഇജാസ്, മുഹമ്മദ് ഷാഫി, രാമദാസ്, ശബരി, അരുണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി എം ജയകുമാര്‍ സ്വാഗതവും ജില്ലാ ട്രഷര്‍ വിനോദ് നന്ദിയും പറഞ്ഞു.
Previous Post Next Post

نموذج الاتصال