ദീപികയുടെ കൊലപാതകത്തിലേക്ക് നയിച്ചത് പല്ല് തേക്കാതെ കുട്ടിയെ ഉമ്മ വെയ്‌ക്കേണ്ടെന്ന സംസാരത്തിൽ തുടങ്ങിയ വഴക്ക്

മണ്ണാര്‍ക്കാട്: പള്ളിക്കുറുപ്പിൽ ഭർത്താവ് ഭാര്യയെ വെട്ടികൊലപ്പടുത്തിയെന്ന വാർത്ത ഒരു നാടിനെ തന്നെ ദു:ഖത്തിലാഴ്ത്തിയിരുന്നു. വാക്ക് തർക്കങ്ങളായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്.  ചൊവ്വാഴ്ച രാവിലെ 8.45-ഓടെയായിരുന്നു സംഭവം. രാവിലെ എഴുന്നേറ്റ അവിനാഷ് മകനെ ഉമ്മവെയ്ക്കാൻ ശ്രമിച്ചു. എന്നാൽ പല്ല് തേക്കാതെ കുട്ടിയെ ഉമ്മവെയ്ക്കേണ്ടെന്നായിരുന്നു ഭാര്യയുടെ പ്രതികരണം. ഇതേച്ചൊല്ലിയുണ്ടായ വഴക്കാണ് ഭാര്യയെ ആക്രമിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. പോലീസിന്റെ വിശദമായി ചോദ്യം ചെയ്യലിലാണ് പല്ല് തേക്കാതെ കുട്ടിയെ ഉമ്മവയ്‌ക്കേണ്ടെന്ന ദീപിക പറഞ്ഞത് പ്രകോപിപ്പിച്ചെന്ന് അവിനാശ് പറഞ്ഞത്. രാവിലെ ഉറങ്ങി എഴുന്നേറ്റ അവിനാശ് കുഞ്ഞിനെ ഉമ്മ വയ്‌ക്കാന്‍ ശ്രമിച്ചു. എന്നാല്‍ പല്ല് തേക്കാതെ കുട്ടിയെ ഉമ്മവെയ്‌ക്കേണ്ടെന്ന് ദീപിക പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അവിനാശിന്റെ മൊഴി.

ദീപികയുടെ കഴുത്തിലും കാലിലും കൈയിലുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ദീപികയെ ഉടൻതന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. 

കോയമ്പത്തൂര്‍ സ്വദേശിനിയാണ് ദീപിക. വര്‍ഷങ്ങളായി ബാംഗളൂരുവില്‍ താമസിച്ചിരുന്ന ദമ്പതിമാര്‍ രണ്ടുമാസം മുന്‍പാണ് നാട്ടില്‍ താമസം തുടങ്ങിയത്. അഗ്നിരക്ഷാസേനയുടെ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തിയിരുന്നയാളാണ് അവിനാശ് . ഇയാള്‍ മാനസികപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായും വിവരങ്ങളുണ്ട്. ഏകമകൻ ഐവിൻ.
Previous Post Next Post

نموذج الاتصال