ദേശീയപാതയിൽ ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ രണ്ട് മരണം

കല്ലടിക്കോട്:  ദേശീയപാത കല്ലടിക്കോട് പോലീസ് സ്റ്റേഷന് സമീപം ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ രണ്ട് മരണം.  
മണ്ണാർക്കാട് ശിവൻകുന്നത്ത് ചുങ്കത്ത് ഹൗസിലെ ജോസ്

പയ്യനെടം കോൽക്കളത്തിൽ ഹൗസിലെ രാജീവ്കുമാർ എന്നിവരാണ് മരിച്ചത്. 

ഇന്ന് രാവിലെയാണ് സംഭവം, ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു ഇരുവരും, ഒരാൾ സംഭവ സ്ഥലത്ത് വെച്ചും, മറ്റേയാൾ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയുമാണ് മരണപ്പെട്ടത്.  ഗ്യാസ് കുറ്റികളുമായി പാലക്കാട് ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കില്‍ ഇടിച്ച് പൊലീസ് സ്‌റ്റേഷന്റെ മതിലിലിടിച്ച് നില്‍ക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ക്ക് പരിക്കില്ല.
Previous Post Next Post

نموذج الاتصال