പോലീസ് സ്റ്റേഷനിലെ കോർട്ടേഴ്സിൽ വിരുന്നെത്തിയ അതിഥിയെ ദ്രുതപ്രതികരണ സേന കൈയ്യോടെ പൊക്കി

നാട്ടുകൽ പോലീസ് സ്റ്റേഷൻ കോർട്ടേഴ്സിൽ നിന്നും മരപ്പട്ടിയെ  ദ്രുതപ്രതികരണ സേന സാഹസികമായി പിടികൂടി. കോട്ടേഴ്സിലെ സാധന സാമഗ്രികൾ അടുക്കിവെക്കുന്ന റാക്കിൽ നിന്നാണ് മരപ്പട്ടിയെ പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചയായി കോട്ടേഴ്സിൽ നിന്നും ചില ശബ്ദങ്ങൾ കേട്ടിരുന്നെങ്കിലും മരപ്പട്ടി ആയിരിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് കോട്ടേഴ്സിൽ താമസിക്കുന്ന പോലീസുകാർ പറഞ്ഞു.

എസ് ഐ ബിജു, റഷീദ്, ശ്യാം കുമാർ, സുഭാഷ്, രാമചന്ദ്രൻ എന്നിവർ താമസിക്കുന്ന ക്വാർട്ടേഴ്സിൽ നിന്നും പിടികൂടിയ മരപ്പട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടിൽ തുറന്നു വിട്ടു.

ദ്രുത പ്രതികരണസേന ഡെപ്യൂട്ടി ആർ.എഫ്.ഒ.വി.രാജേഷ്,  എം.ആർ.രാഹുൽ,കെ.പി. അൻവർ സാദത്ത്,എം.ലക്ഷ്മണൻ ,ടി.ടി. ഷിബു , അൻസാർ.കെ.എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

نموذج الاتصال