കാഞ്ഞിരപുഴ: ഇന്ന് പുലര്‍ച്ചെ വീശിയടിച്ച ശക്തമായ മഴയിൽ വീടിന് മുകളിലേക്ക് മരം മറിഞ്ഞുവീണ് വീട് ഭാഗികമായി തകര്‍ന്നു. കാഞ്ഞിരപ്പുഴ ജുമാമസ്ജിദിനു സമീപം കറുപ്പാംവീട്ടിൽ ഹംസയുടെ വീടാണ് തകർന്നത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. സമീപത്ത് ആളുണ്ടാകാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. മരം റോഡിലേക്കും വീണതിനാൽ ഗതാഗതം തടസ്സപ്പെട്ടു. അരിപ്പനഴി ജുമാമസ്ജിദിലേക്ക് പോകുന്ന റോഡിലാണ് ഗതാഗത തടസ്സമുണ്ടായത്