മണ്ണാർക്കാട്: ലോക പ്രകൃതിസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം തളിർക്കട്ടെ പുതുനാമ്പുകൾ പദ്ധതിയുടെ ഭാഗമായി കല്ലടി ഹയർസെക്കന്ററി സ്ക്കൂളിലെ എൻ എസ് എസ് വളണ്ടിയേർസ് കരിമ്പ മൂന്നേക്കർ ഭാഗത്തെ കുറുമുഖത്തുള്ള തദ് വനം ആശ്രമത്തിന്റെ അധീനതയിലുള്ള ഭൂമിയിൽ നൂറു കണക്കിന് വിത്തുരളകൾ വിതറി.
ഫലവൃക്ഷങ്ങളുടെ വിത്തുകൾ ഉരുളയാക്കി ഫലഫുഷ്ടമായ പ്രദേശത്ത് വിതറുന്നതാണ് പദ്ധതി. വിദ്യാർത്ഥികളെ മല മുകളിൽ എത്തിക്കുകയും, വിത്തുരളുകളിൽ നിന്ന് പുതുനാമ്പുകൾ മുളക്കുമ്പോൾ അതിന് സംരക്ഷണം നൽകുമെന്നും എച്ച്ഡിഇപി (ഹ്യൂമൺ ഡെവലപ്പ്മെന്റ് ആൻഡ് എൻവിയോൺമെന്റൽ പ്രൊട്ടക്ഷൻ) ടീം കുട്ടികൾക്ക് ഉറപ്പ് നൽകി.
കരിമ്പ രണ്ടാം വാർഡ് മെംബർ അനിത സന്തോഷ് വിത്തുരള വിതറി ഉദ്ഘാടനം ചെയ്തു.
എച്ച്ഡിഇപി ഭാരവാഹി അൻവർ ചൂരിയോട് അധ്യക്ഷത വഹിച്ചു. തദ് വനം ആശ്രമത്തിലെ ജയകുമാർ രാമകൃഷ്ണൻ, ബെന്നി തുണ്ടത്തിൽ, അലൻ ബെന്നി, തുഷാര ടീച്ചർ, ലുബൈന. സി.എൻ, മുസ്തഫ കമാൽ പാഷ എൻ.എസ്.എസ് ലീഡർമാരായ അഭിനവ്. എ.എൻ, അനുപമ. പി എന്നിവർ സംസാരിച്ചു. ചടങ്ങിന് അർജുൻ സ്വാഗതവും, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജെസ്സി ടീച്ചർ നന്ദിയും പറഞ്ഞു