അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടി കൊന്നു

അട്ടപ്പാടിയില്‍ കാട്ടാന യുവതിയെ ചവിട്ടി കൊന്നു. കാവുണ്ടിക്കല്‍ EMS കോളനി ശിവരാമന്റെ ഭാര്യ മല്ലീശ്വരിയാണ് (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. രാത്രി രണ്ടരയോടെയാണ് സംഭവം. വനത്തിനോട്‌ ചേര്‍ന്നാണ് മല്ലേശ്വരിയുടെ വീട്. പുലർച്ചെ രണ്ട് മണിയോടെ വീടിനു പുറത്തെ ടോയ്‌ലെറ്റിൽ പോകാൻ ഇറങ്ങിയപ്പോഴാണ് ആന ആക്രമിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയെ വനം വാചര്‍മാര്‍ കാട്ടിലേക്ക് തിരികെ കയറ്റിയിരുന്നു. അതേസമയം രാത്രി പത്ത് മണിയോടെ പ്രദേശത്ത് നാല് ആനകളുടെ കൂട്ടം എത്തിയതായും, ആനകളെ തുരത്താൻ വനം വകുപ്പിന്റെ RRT ടീമിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും RRT ടീം ഫോൺ അറ്റന്റ് ചെയ്തില്ല എന്നുമുള്ള ഗുരുതര ആരോപണം നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post

نموذج الاتصال