അപ്പനെ കരളു പോലെ കാത്ത മക്കൾ; അനുമോദിച്ച് എച്ച്.ഡി.ഇ.പി

മണ്ണാർക്കാട്: സോഷ്യൽ മീഡിയയിൽ ഇപ്പോ വളരെയധികം വൈറലായി കൊണ്ടിരിക്കുന്ന പോസ്റ്റായ "ജീവിതം തന്ന അപ്പന് മറുജീവിതം നൽകിയ മകൾ"  എന്നതിലൂടെ  മണ്ണാർക്കാട് ഇരുമ്പകചൊല നിവാസികൾ ആയ ടോണി തോമസും, മകൾ മിലി ടോണിയും ചർച്ചകളിൽ വീണ്ടും സജീവമായിരിക്കുന്നു. 
കടമ്പകൾ അതിജീവിച്ച് ജീവിതത്തിലേക്ക് കൂടുതൽ കരുത്തനായി മടങ്ങി വന്ന ടോണിയെ  എച്ച് ഡി ഇ പി (ഹ്യൂമൺ ഡെവലപ്മെന്റ് ആൻഡ് എൻവിയോൺമെന്റൽ പ്രൊട്ടക്ഷൻ) ഭാരവാഹികളായ അൻവർ എം.പി ചൂരിയൊട്, അബ്ദുൽ ഹാദി അറയ്ക്കൽ എന്നിവർ പൂച്ചെണ്ട് നൽകി അനുമോദിച്ചു.  
ടോണി തോമസ് എന്ന രക്ഷിതാവിൽ നിന്ന് പഠിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്,  നന്മ തിന്മകൾ തിരിച്ചറിഞ്ഞ് പൂർണ സ്വാതന്ത്ര്യത്തോടെ വളർന്ന മക്കൾ തങ്ങളുടെ അച്ഛൻ ഒരു പ്രതിസന്ധിയിൽ അകപ്പെട്ടപ്പോൾ മൂന്ന് പേരും ഒരു പോലെ അച്ഛന്റെ ജീവൻ സംരക്ഷിക്കാനായി മുന്നോട്ട് വന്ന മനോഹരമായ കഥയാണ് ഇരുമ്പകച്ചോല ടോണിയുടേത്. 

ടോണിക്ക്  മൂന്ന് പെൺമക്കളാണ്,  തങ്ങൾക്കിഷ്ടപ്പെട്ട  കോഴ്സ് തിരഞ്ഞെടുക്കാനും എവിടെ പഠിക്കണമെന്ന് തീരുമാനിക്കാനുമുള്ള പൂർണ്ണ സ്വാതന്ത്ര്യവും അവർക്ക് ഉണ്ടായിരുന്നു. താൻ പഠിക്കേണ്ടത് തനിക്ക് വേണ്ടി മാത്രമാണ് എന്നതാണ് ടോണി അവർക്ക് നൽകിയിരുന്ന ഒരേ ഒരു ഉപദേശം. മക്കൾ അവർക്കിഷ്ടപ്പെട്ട കോഴ്സുകൾ തിരഞ്ഞെടുത്ത് അതിൽ മാസ്റ്ററായി ജീവിത വിജയം നേടി വിവാഹമെല്ലാം കഴിഞ്ഞ് സെറ്റിൽ ആയ സമയത്താണ് അപ്പൻ ശാരീരിക അസ്വസ്ഥതകൾ കാരണം ആശുപത്രിയിൽ അഡ്മിറ്റ് ആവുന്നത്. അൽഷിഫയിൽ നിന്നാണ് കരളിന് ട്യൂമർ ഉള്ള വിവരവും, ലിവർ ട്രാൻസ്പ്ലാന്റ്  ചെയ്യണമെന്നതും ടോണി അറിയുന്നത്. തുടർന്ന് കരളിന് വേണ്ടി  അന്വേഷണം തുടങ്ങുന്നതിന് മുമ്പ് തന്നെ മൂന്ന് മക്കളും ഒരു പോലെ അച്ഛന് വേണ്ടി കരൾ ദാനം ചെയ്യാൻ സന്നദ്ധയായി മുന്നോട്ട് വരികയായിരുന്നു. ആ  സ്നേഹവും, കരുതലും  ഞാൻ എന്നും അനുഭവിച്ചതാണെന്നും ടോണി പറഞ്ഞു. അച്ഛന് ലിവർ കൊടുക്കുന്നതിൽ മകളുടെ ഭർത്താവും പൂർണ്ണ സപ്പോട്ടായിരുന്നു എന്ന് ടോണി കൂട്ടിചേർത്തു. ടോണിയും, ഭാര്യയും രണ്ടാമത്തെ മകളും ലിവർ ട്രാൻസ്പാന്റിനായി ആസ്റ്ററിൽ അഡ്മിറ്റ് ആയപ്പോൾ 
അമേരിക്കയിലുള്ള മൂത്ത മകൾ ലിന്റു ടോണി നാട്ടിൽ മിലിയുടെ മക്കൾക്ക് കരുതലായി നാട്ടിലുണ്ടായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ഓപറേഷൻ വിജയകരമായി പൂർത്തിയായി, ഇരുവരും പൂർണ്ണ ആരോഗ്യവാന്മാരായി ജീവിക്കുന്നു. തന്റെ മക്കളെല്ലാം സ്വന്തം നിലയിൽ കഠിനാദ്ധ്വാനം ചെയ്തതെന്നാണ് ഉന്നത നിലയിൽ എത്തിയതെന്നും ടോണി പറഞ്ഞു. മൂത്ത മകൾ ടിന്റു അമേരിക്കയിലും, രണ്ടാമത്തെ മകൾ മിലി നിലമ്പൂരിലും, മൂന്നാമത്തെ മകൾ നയന തുടർ പഠനത്തിനായി അയർലാന്റിലേക്ക് പോകുവാൻ ഒരുങ്ങുകയാണ്. ടോണിയുടെ കഥയറിഞ്ഞ് അദ്ധേഹത്തെ നേരിട്ട് പോയി അനുമോദിച്ച എച്ച് ഡി ഇ പി ഭാരവാഹികളായ അബ്ദുൽ ഹാദി അറയ്ക്കലും, അൻവർ. എം പി ചൂരിയോടും മനുഷ്യ സ്നേഹിയും, പ്രകൃതി സ്നേഹിയുമായ ടോണി തന്റെ ജീവിതം കൊണ്ടാണ് മറ്റുള്ളവർക്ക്  മാതൃകയാകുന്നതെന്ന് പറഞ്ഞു.

എച്ച്.ഡി.ഇ.പി സംഘടനയിൽ അംഗമാകാൻ താഴെയുള്ള ലിങ്ക് ഉപയോഗപ്പെടുത്തുക👇
Previous Post Next Post

نموذج الاتصال