സഹോദരന്റെ അടിയേറ്റ് യുവാവ് മരിച്ചു

അട്ടപ്പാടി:  സഹോദരന്റെ അടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. പുതൂർ പട്ടണക്കൽ ഊരിലെ കാളിയുടെ മകൻ മരുതൻ(47) ആണ് കൊല്ലപ്പെട്ടത്. 
സഹോദരൻ പണലിയുടെ തൂമ്പ കൊണ്ടുള്ള അടിയാണ് മരണ കാരണം.  കരിക്ക് വിറ്റതിൻ്റെ പണം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമെന്ന് പൊലീസ് പറഞ്ഞു. സഹോദരൻ പഴനിയെ പൊലീസ് തിരയുന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ തൂമ്പ കൊണ്ടുള്ള അടിയേൽക്കുകയായിരുന്നു. സാരമായി പരുക്കേറ്റ മരുതനെ കോട്ടത്തറ ഗവ.ട്രൈബൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് മരിച്ചത്.
Previous Post Next Post

نموذج الاتصال