തട്ടിക്കൊണ്ട് പോയി മര്‍ദിച്ച കേസ്: ക്വട്ടേഷന്‍ സംഘാംഗം പിടിയില്‍

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച കേസില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ ക്വട്ടേഷന്‍ സംഘാംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു.എറണാകുളം ചേരാനല്ലൂര്‍ കൂനംപറമ്പില്‍ രാധാകൃഷ്ണനാണ് (ആശാന്‍ 43) അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.2020ല്‍ അബൂബക്കര്‍ സിദ്ദീഖിനെ തട്ടിക്കൊണ്ട് പോയി രാമനാട്ടുകര, കുന്നമംഗലം എന്നിവടങ്ങളിലെത്തിച്ച് മര്‍ദിച്ചുവെന്നാണ് കേസ്. സിദ്ദീഖ് കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ സ്വര്‍ണം മറിച്ചുവിറ്റെന്നാരോപിച്ചാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. കുപ്രസിദ്ധ ഗുണ്ടാ സംഘം പെരുമ്പാവൂര്‍ അനസിന്റെ സംഘത്തില്‍പ്പെട്ടയാളാണ് രാധാകൃഷ്ണന്‍. കൊലക്കേസ് ഉള്‍പ്പടെ നാല്‍പ്പതോളം കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് മണ്ണാര്‍ക്കാട് ഡിവൈഎസ്പി വിഎ കൃഷ്ണദാസ് പറഞ്ഞു.സിഐ കെ എം പ്രവീണ്‍കുമാര്‍, എസ്‌ഐമാരായ കെ ആര്‍ ജസ്റ്റിന്‍, കെ.എം സുരേഷ് ബാബു, സിപിഒമാരായ കെ സന്തോഷ്,കെ ഷൗക്കത്ത്, പി നസീം, കെ വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
Previous Post Next Post

نموذج الاتصال