മണ്ണാര്‍ക്കാട്: മലപ്പുറം കരുവാരക്കുണ്ടിലെ വീട്ടില്‍ മോഷണം നടത്തിയ ആള്‍ മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായി.നിലമ്പൂര്‍ സ്വദേശി അക്ബര്‍ വാക്കയിലാണ് അറസ്റ്റിലായത്. മണ്ണാര്‍ക്കാട് നഗരത്തില്‍ പൊലീസ് പട്രോളിങ്ങ് നടത്തുന്നതിനിടെ ശനിയാഴ്ച പുലര്‍ച്ചയോടെ അക്ബറിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കാണുകയായിരുന്നു. എസ്‌ഐ കെ.ആര്‍ ജസ്റ്റിന്‍,സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലുമാണ് മോഷണ കേസ് സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്. ഇയാളില്‍ നിന്നും മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങളും,58,000 രൂപയും ഒരു ലേഡീസ് വാച്ചും കണ്ടെത്തി. മലപ്പുറം ജില്ലയില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്ന് വിവരം ലഭിച്ചിട്ടുള്ളതായി ഡിവൈഎസ്പി വിഎ കൃഷ്ണദാസ് പറഞ്ഞു. കഴിഞ്ഞ മാസമാണ് അക്ബര്‍ ജയിലില്‍ നിന്നും ഇറങ്ങിയത്. ജൂലായ് 14നാണ് കരുവാരക്കുണ്ടില്‍ സുഹറയുടെ വീട്ടില്‍ മോഷണം നടത്തിയിരുന്നു.
സമീപകാലത്ത് നടന്ന മോഷണ സംഭവങ്ങൾ കൂടുതലായും ആളില്ലാത്ത വീടുകളിലാണ്.മോഷണങ്ങൾ തടയാൻ പോലീസ് പട്രോളിംഗ് വർധിപ്പിച്ചിട്ടുണ്ട്.
മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ ഫോൺനംബർ: 9497920409