എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ; അറസ്റ്റ് സര്‍ക്കാരിന്റെ പകപോക്കലെന്ന് അജി കൃഷ്ണന്‍

ആദിവാസി ഭൂമി കൈയേറി എന്ന കേസിൽ എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ. 
ഇന്നലെയാണ് അജി കൃഷ്ണൻ വിദേശത്തുനിന്നും അട്ടപ്പാടിയിൽ മടങ്ങിയെത്തിയത്. തുടർന്ന് രാത്രി ഷോളയൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒരു വർഷം മുമ്പെടുത്ത കേസിലാണ് നടപടി.
ആദിവാസി ഭൂമി കൈയേറി, ആദിവാസികളെ മർദിച്ചു, കുടിലുകൾ തീയിട്ട് നശിപ്പിച്ചു, ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ പരാതിയിലുണ്ട്. കേസിൽ ഒന്നാം പ്രതിയാണ് അജി കൃഷ്ണൻ.

അറസ്റ്റ് അടക്കമുള്ള നടപടികൾ സർക്കാരിന്റെ പകപോക്കലാണെന്ന് അജി കൃഷ്ണൻ പ്രതികരിച്ചു. സ്വപ്ന സുരേഷിന് ജോലി നൽകിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ സ്ഥാപനമാണ് എച്ച്.ആർ.ഡി.എസ്.

മണ്ണാർക്കാട് എസ്.സി എസ്.ടി കോടതി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ ഇന്ന് തള്ളി. അജി കൃഷ്ണനെതിരെ സമാനമായ പരാതികൾ ഉള്ളതുകൊണ്ടും , കേസിലെ കൂട്ടുപ്രതികളെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ളതുകൊണ്ടുമാണ് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചത് .
ഇന്ന് വൈകുന്നേരം 4 മണി മുതൽ നാളെ വൈകുന്നേരം 4 മണി വരെ പോലീസ് കസ്റ്റഡിയിൽ വെക്കാനാണ് കോടതി അനുമതി
Previous Post Next Post

نموذج الاتصال