കല്ലടിക്കോട് : ദശീയപാതയിൽ പതിവായി അപകടം നടക്കുന്ന പനയംപാടത്ത് നാറ്റ്പാക് സംഘം എത്തി പരിശോധന നടത്തി. പനയമ്പാടത്തെ അശാത്രീയമായ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് എംഎല്‍എ കെ.ശാന്തകുമാരി നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷനെ തുടര്‍ന്നാണ് ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (നാറ്റ്പാക്) വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്.
നിരന്തരം വാഹനാപകടങ്ങള്‍ ഉണ്ടാകുന്ന പനയമ്പാടം ദുബായ്കുന്നു മുതല്‍ തുപ്പനാട് വരെയുള്ള രണ്ടു കിലോമീറ്റര്‍ പ്രദേശത്താണ് സന്ദര്‍ശനം നടത്തിയത്. നാട്ടുകാർ, ജനപ്രതിനിധികൾ എന്നിവരിൽ നിന്നും സംഘം അഭിപ്രായം ആരാഞ്ഞു. നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും വളവുകള്‍ നിവര്‍ത്താത്തതും കയറ്റം കുറയ്ക്കാത്തതും ഈ മേഖലയില്‍ വാഹനാപകടങ്ങള്ക്കിടയാക്കുന്നതായി എംഎല്‍എ കെ.ശന്തകുമാരി സംഘത്തെ അറിയിച്ചു.
അധികാരികാളുടെ സന്ദര്‍ശനം അറിഞ്ഞ് പ്രദേശവാസികളും എത്തിയിരുന്നു. റോഡിന്റെ വളവുകള്‍ നിവര്‍ത്താത്തതും ദേശീയ പാതയില്‍ മൂന്നിടത്ത് ഹമ്പുകള്‍ സ്ഥാപിച്ചതും നിയമ വിരുദ്ധമാണെന്ന് സംഘത്തെ ബോധ്യപ്പെടുത്തി.
സഥലം പരിശോധിച്ച് വിശദ്ധമായ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് കേന്ദ്ര സര്‍ക്കാരിന് കൈമാറുമെന്നും അപകടങ്ങള്‍ ഇല്ലാതാക്കുന്നതിന് അവശ്യമായ നിര്‍ദേശങ്ങള്‍ ചൂണ്ടിക്കണിച്ചുകൊണ്ട് പരിശോധനാ റിപ്പോര്‍ട്ട് കൈമാറുമെന്നും അധികാരികള്‍ ഉറപ്പു നല്കി. കെ. ശാന്തകുമാരി എം.എല്‍.എ , കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി. എസ് .രാമചന്ദ്രന്, നാറ്റ്പാക് ഡയറക്ടര്‍ സാംസണ് മാത്യു വിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്