മണ്ണാർക്കാട് മഴ കനത്തു; കോസ് വെകൾ വെള്ളത്തിനടിയിലായി, പാലങ്ങളിലും വെള്ളം കയറി

മണ്ണാർക്കാട് : മണ്ണാർക്കാട്, അട്ടപ്പാടി താലൂക്കുകളിൽ ഇന്ന് രാവിലെ മുതൽ തുടരുന്ന ശക്തമായ മഴയിൽ പുഴകളിൽ വെള്ളമുയർന്നു. നെല്ലിപ്പുഴയിൽ ജലനിരപ്പുയർന്നതോടെ കോൽപ്പാടം കോസ് വെ വെള്ളത്തിനടിയിലായി ഇവിടെ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. ഞെട്ടരക്കടവ് - പൊമ്പ്ര പാലത്തിലും വെള്ളം കയറി ഇതിലൂടെയുള്ള ഗതാഗതം ദുഷ്ക്കരമായി.   വെള്ളിയാർ പുഴയിൽ വെള്ളം ഉയർന്നതോടെ അലനല്ലൂർ കണ്ണംകുണ്ട് കോസ് വെ വീണ്ടും വെള്ളത്തിനടിയിലായി. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് ഈ വഴിയുള്ള ഗതാഗതം മുടങ്ങുന്നത്. 

കനത്ത മഴയിൽ ഭവാനി പുഴയിലും ജലനിരപ്പുയർന്നിട്ടുണ്ട്. അട്ടപ്പാടി കൽക്കണ്ടിയിൽ റോഡിൽ മരം വീണ് ഗതാഗതം മണിക്കൂറുകമോളം തടസപ്പെട്ടു. മണ്ണാർക്കാട് നിന്ന് ഫയർ ഫോഴ്സ് സംഘം സ്ഥലത്ത് എത്തിയാണ് മരം മുറിച്ചു മാറ്റിയത്.

മഴ ശക്തമായതോടെ മണ്ണിടിച്ചിലും മരം കടപുഴകി വീഴലും വ്യാപകമാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Previous Post Next Post

نموذج الاتصال