സർക്കാർ ഹൈസ്കൂളുകൾക്ക് ബസുകൾ സമർപ്പിച്ചു

കോട്ടോപ്പാടം : മണ്ണാർക്കാട് വടശ്ശേരിപ്പുറം ഷെയ്ക്ക് അഹമ്മദ് ഹാജി സ്മാരക സർക്കാർ ഹൈസ്കൂളിനും നെച്ചുള്ളി സർക്കാർ ഹൈസ്കൂളിനും എം.എൽ.എയുടെ 2020-21 ലെ ആസ്തി വികസന ഫണ്ട്  ഉപയോഗിച്ച് വാങ്ങിയ ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. 

വടശ്ശേരിപ്പുറം ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ബഷീർ തെക്കൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.റജീന,പ്രധാനാധ്യാപകരായ പി.സി.സിദ്ദീഖ്,ശാലിനി,പി.ടി.എ പ്രസിഡണ്ടുമാരായ സമദ് നാലകത്ത്, കെ.പി.മുസ്തഫ, ബിന്ദു പി. എസ് വയലിൽ, വഹീദ് മുണ്ടയിൽ, എസ്.ബാബുരാജൻ,സ്റ്റാഫ് സെക്രട്ടറിമാരായ അബ്ദുൽ നാസർ,എ.ബഷീർ,ഹമീദ് കൊമ്പത്ത്,അക്കര മുഹമ്മദ്, പി.അലവി,സി.ടി.ഹൈദരലി,ജലീൽ പൊൻപാറ, കെ.എച്ച്.ഫഹദ്,എൻ.രേവി, എ.ഉനൈസ്,കോഴിശ്ശേരി അബ്ദുള്ള, എൻ.ഹൈദർ ഹാജി,കെ.ഹംസപ്പ സംബന്ധിച്ചു. 

രണ്ട് ഗ്രാമീണ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്ക്  യാത്രാസൗകര്യം ഉറപ്പാക്കാൻ 25 ലക്ഷം രൂപ വീതം വിനിയോഗിച്ചാണ് 30 സീറ്റുള്ള ബസുകൾ അനുവദിച്ചത്.
Previous Post Next Post

نموذج الاتصال