പാലക്കാട്: പാത്രങ്ങള്‍ കഴുകുന്നതിനിടെ തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു. ഒറ്റപ്പാലം സ്വദേശി രശ്മി (31) യാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം
അടുക്കളയുടെ പിന്‍ഭാഗത്തുള്ള തെങ്ങില്‍ നിന്ന് തേങ്ങ വീണായിരുന്നു അത്യാഹിതം. ഉടനെ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.