പനയംപാടത്ത് വീണ്ടും വാഹനാപകടം; നിരവധി പേർക്ക് പരിക്ക്

കരിമ്പ: ദേശീയപാത പനയംപാടം ഇറക്കത്തിൽ ഇന്ന് ഉച്ചയോടെയുണ്ടായ വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.  പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സും ആടുകളെ കയറ്റി കൊണ്ട് പോകുകയായിരുന്ന മിനി ലോറിയുമായാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കെ എസ് ആർ ടി സിയിലെ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.  ഗുരുതര പരിക്ക് ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇവരെ ഇസാഫ് ഹോസ്പിറ്റലിലും, വട്ടമ്പലത്തെ മദർ കെയറിലുമായി പ്രവേശിപ്പിച്ചു.
മിനിലോറിയിൽ കയറ്റി കൊണ്ടു പോകുകയായിരുന്ന കുറച്ച് ആടുകൾ ചാവുകയും, കുറച്ചെണ്ണത്തിന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബസ്സിന്റേയും, മിനിലോറിയുടേയും മുൻഭാഗം തകർന്നു
Previous Post Next Post

نموذج الاتصال