പുസ്തക പ്രകാശനവും, സാംസ്‌കാരിക സദസ്സും നടത്തി

മണ്ണാർക്കാട് : പ്രവാസി എഴുത്തുകാരൻ ത്വയ്യിബ് കളത്തിങ്ങലിന്റെ പ്രഥമ കഥാ സമാഹരമായ സൗഹൃദം പുസ്തക പ്രകാശനവും, സാംസ്‌കാരിക സദസ്സും നടന്നു. അബ്ദു റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. നാടക കൃത്തും സാംസ്‌കാരിക പ്രവർത്തകനുമായ കെ.പി. എസ്. പയ്യനടം പുസ്തകം പരിചയപ്പെടുത്തി. നോവലിസ്റ്റ് കെ. പി ഉണ്ണി പുസ്തക പ്രകാശനം നിർവഹിച്ചു. സിനിമ നിരൂപകൻ ജി. പി. രാമചന്ദ്രൻ സാംസ്‌കാരിക പ്രഭാഷണം നടത്തി. കെ. കെ. വിനോദ് കുമാർ, എം. കെഹരിദാസ്, സുധാകരൻ മണ്ണാർക്കാട്, സിദ്ധീഖ് മച്ചിങ്ങൽ, കളത്തിൽ ഫാറൂഖ്, നാരായണൻ കുട്ടി മാസ്റ്റർ, റാഹില ബിൻത് അബ്ദു റഹീം, കെ. എം. കുട്ടി, അഡ്വ :മുഹമ്മദ്‌ ഫായിസ്, അബൂബിൻ മുഹമ്മദ്‌ എന്നിവർ പങ്കെടുത്തു. നാടക രംഗത്ത് 50 വർഷം പിന്നിട്ട  കെ. പി. എസ്. പയ്യനടത്തെ ചടങ്ങിൽ ആദരിച്ചു.
Previous Post Next Post

نموذج الاتصال