മണ്ണാർക്കാട്: കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയും കർഷകൻ്റേയും, പൊതുജനത്തിൻ്റേയും ജീവനും സ്വത്തിനും ഭീഷണിയായി മാറുകയും ചെയ്ത കാട്ടാനകൂട്ടത്തെ ഇന്നലെ രാവിലെ മുതൽ വൈകുന്നേരം വരെ സംഘടിതമായ പരിശ്രമത്തിൽ സൈലൻ്റ് വാലി ബഫർസോൺ കാടുകളിലേക്ക് കയറ്റി വിട്ടതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ കൃഷിയിടങ്ങളിലേക്ക് രാത്രികാലങ്ങളിൽ പതിവായി ഇറങ്ങിയ കാട്ടാന കൂട്ടത്തെയാണ് കാടുകയറ്റിയത്.
മണ്ണാർക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ. സുബൈറിൻ്റെ നേതൃത്വത്തിൽ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫിന് പുറമെ മണ്ണാർക്കാട് ആർആർടി, അഗളി ആർആർടി, മണ്ണാർക്കാട്, പാലക്കയം, ഷോളയൂർ ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫുകൾ, ഡ്രോൺ ടീം, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ സന്നദ്ധ പ്രവർത്തകർ, വിവിധ കർഷകർ, താൽക്കാലികമായി സ്ഥാപിച്ച ഫെൻസിംഗ് ടീം, എന്നിവരടങ്ങുന്ന നൂറോളം വരുന്ന സംഘമാണ് കാട്ടാനകളെ കാടുകയറ്റിയത്.