മണ്ണാർക്കാട്: ഓണസന്ദേശം ജനങ്ങളിലേക്കെത്തിച്ച് മനുഷ്യസൗഹാർദം കൂടുതൽ ദൃഡമാക്കുക എന്ന ലക്ഷ്യത്തോടെ എച്ച്.ഡി.ഇ.പി.ഫൗണ്ടേഷന്റെ പ്രതിനിധി മഹാബലി തമ്പുരാന്റെ വേഷവിധാനത്തിൽ സെപ്റ്റംബർ മൂന്ന് ശനിയാഴ്ച മണ്ണാർക്കാട് പര്യടനം നടത്തും. മനുഷ്യ പുരോഗമനവും, പ്രകൃതി സംരക്ഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന എച്ച്ഡിഇപി (Human Development and Environmental Protection) ഫൗണ്ടേഷൻ ഇതിലൂടെ ലക്ഷ്യം വെക്കുന്നത് വിദ്വേഷവും, പകയും, അസൂയവും മൂലം സമൂഹത്തിനും, നാടിനും നാശമേ ഉണ്ടാകൂ എന്നും. മനുഷ്യർക്കിടയിൽ ഐക്യം ദൃഡമാക്കിയാലേ മനുഷ്യപുരോഗതി ഉണ്ടാകൂ എന്ന സന്ദേശം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുക എന്നതാണ്, അതോടൊപ്പം മുൻസിപ്പൽ, വിവിധ പഞ്ചായത്ത് മേലധികാരികളെ മഹാബലി നേരിട്ട് സന്ദർശിക്കുകയും, പ്രജകൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്ന് ഉണർത്തുകയും ചെയ്യും. ജീവൻ രക്ഷിക്കാനുള്ള മരണപ്പാച്ചിലിൽ ആംബുലൻസുകൾ ബ്ലോക്കിൽ പെടാതിരിക്കാൻ ഗതാഗത കുരുക്കഴിച്ച് വഴി സുഗമമാക്കുന്ന കോടതിപ്പടിയിലെ സി ഐ ടി യു തൊഴിലാളികളേയും, ആംബുലൻസ് ഡ്രൈവർമാരേയും, വ്യാപാരി നേതാക്കളേയും ആദരിക്കും. മയക്ക് മരുന്നിനെതിരെ ബോധവൽക്കരണമായി രക്ഷിതാക്കൾ കുട്ടികളുടെ സുഹൃത്താവണം എന്നത് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്ന സൗഹൃദ ക്ലാസ്സും ഉണ്ടാകും.. വിവിധ ഹൗസിങ്ങ് കോളനികളിൽ സന്ദർശനം നടത്തും