ശ്രീകൃഷ്ണപുരത്ത് ബൈക്ക് അപകടം. യുവാവ് മരിച്ചു

ശ്രീകൃഷ്ണപുരം വില്ലേജ് ഓഫീസിന് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരപ്പുഴ കാഞ്ഞിരം പള്ളിപ്പടിയിലെ ലത്തീഫ് ഉസ്താദിന്റെ മകൻ ഷബീർ (19) ആണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയോടെയായിരുന്നു അപകടം.  ബൈക്ക് അപകടത്തെത്തുടർന്ന് റോഡിൽ വീണുകിടന്നിരുന്ന യുവാവിനെ അതുവഴിയെത്തിയവർ ഉടനെ ശ്രീകൃഷ്ണപുരം മിത്ര ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ പ്രദേശങ്ങളിൽ രാത്രി മഴ കനത്ത് പെയ്തിരുന്നു.  മഴ പെയ്തുകൊണ്ടിരുന്ന സമയത്തായിരുന്നു അപകടം എന്നതിനാൽ അപകടം എങ്ങിനെയാണ് സംഭവിച്ചതെന്ന് അറിയാൻ കഴിഞ്ഞില്ലെന്ന് പരിസരവാസികൾ പറഞ്ഞു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Previous Post Next Post

نموذج الاتصال