മണ്ണാർക്കാട് നഗരസഭയുടെ ഹൈടെക് ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം ബുധനാഴ്ച

മണ്ണാർക്കാട്: നഗരസഭ ചെയർമാനായി ചുമതലയേറ്റ ശേഷം പൊതുജനങ്ങൾക്ക് സി. മുഹമ്മദ് ബഷീർ നൽകിയ വാഗ്ദാനം പാലിച്ചു. നഗരസഭ കാര്യാലയ കെട്ടിടത്തിന്റെ താഴെ നിലയിൽ പൂർണ്ണമായും ശീതീകരിച്ച പുതിയ ഫ്രണ്ട് ഓഫീസ് ബുധനാഴ്ച മണ്ണാർക്കാട് എം.എൽ.എ. എൻ. ഷംസുദ്ധീൻ പൊതുജനങ്ങൾക്ക് സമർപ്പിക്കും. ഇതോടെ നഗരസഭയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും കോവണി കയറിയുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും
 
2021-2022 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫ്രണ്ട് ഓഫീസ് സേവനം ജനങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്.  നഗരസഭ ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലം മുതൽക്ക് തന്നെ ജനങ്ങൾക്ക് സേവനങ്ങൾ ലഭിക്കാൻ മുകളിലെ ഓഫീസിലേക്ക് നിരന്തരമായി പടവുകൾ കയറിയേണ്ടി വന്നിരുന്നു. ഇതിനാണ് ശാശ്വത പരിഹാരമാവുന്നത്.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ് ഇതിലൂടെ പാലിക്കപ്പെട്ടതെന്ന് നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ജനങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങൾക്കും പുതിയ ഓഫീസിൽ
സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെ പത്തര മണിക്കാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷർ,
കൗൺസിലർമാർ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ,ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ കെ. പ്രസീത, വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ മാസിത സത്താർ, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഷഫീഖ് റഹ്മാൻ, വിദ്യാഭ്യാസ കലാകായിക കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഹംസ കുറുവണ്ണ എന്നിവർ പങ്കെടുത്തു
Previous Post Next Post

نموذج الاتصال